IndiaLatest

ആര്‍മി മെഡിക്കല്‍ കോളേജിനെ നയിക്കാൻ ലെഫ്റ്റനൻ്റ് ജനറല്‍ കവിതാ സഹയ്

“Manju”

ലക്‌നൗവിലെ ആർമി മെഡിക്കല്‍ കോർപ്‌സ് സെന്ററിന്റെയും കോളേജിന്റെയും കമാൻഡന്റായി നിയമിതമാകുന്ന ആദ്യ വനിതയായി ലെഫ്റ്റനൻ്റ് ജനറല്‍ കവിതാ സഹയ്. 37 വർഷത്തെ സേവനത്തിനിടെ നിരവധി സുപ്രധാന ചുമതലകള്‍ വഹിക്കാൻ കവിത സഹയ്‌ക്കായി. ഡല്‍ഹി കാന്റിലെ ബേസ് ഹോസ്പിറ്റലിലെ ലാബ് മെഡിസിൻ വിഭാഗം മേധാവി, എഎഫ്‌എംസിയിലെ പാത്തോളജി വിഭാഗത്തില്‍ പ്രൊഫസർ, ആർമി ഹോസ്‌പിറ്റലിലെ (ആർ&ആർ) ലാബ് മെഡിസിൻ വിഭാഗം മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചതിന്റെ പരിജ്ഞാനത്തോടെയാണ് അവർ സൈനിക ആശുപത്രിയുടെ കമാൻഡന്റായി നിയമിതയായത്.

പുണെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂർത്തിയാക്കിയ ലെഫ്റ്റനൻ്റ് ജനറല്‍ സഹായ് 1986-ലാണ് ആർമി മെഡിക്കല്‍ കോർപ്‌സില്‍ കമ്മീഷൻ ചെയ്യുന്നത്. 1994-ല്‍ പതോളജിയില്‍ ഡോക്ടർ ഓഫ് മെഡിസിൻ പൂർത്തിയാക്കിയ അവർ 1997-ല്‍ പൂനെയിലെ AFMC-ല്‍ നിന്ന് പതോളജിയില്‍ നാഷണല്‍ ബോർഡിന്റെ ഡിപ്ലോമേറ്റും പൂർത്തിയാക്കിയിരുന്നു.

Related Articles

Back to top button