KeralaLatest

ലിംഗമാറ്റം നടത്തിയ വ്യക്തിക്കു കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞ്

“Manju”

50 കഴിഞ്ഞ് കുഞ്ഞുണ്ടായതിന് നാടുവിടേണ്ടി വന്ന കേരളത്തിന്റെ ഭവാനിയമ്മ |  തീരാസഹനത്തിന്റെ 'അമ്മ'മാർ 02, Artificial Pregnancy Technology Control Act,  Women, Infertility, IVF ...

കൊച്ചി∙ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ വ്യക്തിക്കു സ്വന്തം രക്തത്തിൽ പിറന്ന കുട്ടി വേണമെന്ന ആഗ്രഹം സഫലം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആൺകുട്ടി ജനിച്ചത്. ട്രാൻസ്ജെൻഡർ ദമ്പതികൾ മാതാപിതാക്കളായ സംഭവം മുൻപേയുണ്ട്. എന്നാൽ ലിംഗമാറ്റം നടത്തിയ വ്യക്തിക്കു കൃത്രിമ ഗർഭധാരണ ചികിത്സയിലൂടെ സ്വന്തം രക്തത്തിലുള്ള കുഞ്ഞു പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്നു റിനൈ മെഡിസിറ്റിയിലെ ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. ജിഷ വർഗീസ് അറിയിച്ചു.

റിനൈയിലെ സെന്റർ ഫോർ റീപ്രൊഡക്ടീവ് ഹെൽത്തിലായിരുന്നു ചികിത്സ. അണ്ഡം, ബീജം, ഭ്രൂണം എന്നിവ ശീതീകരിച്ചു സൂക്ഷിച്ച ശേഷം പിന്നീടു ഗർഭധാരണത്തിന് ഉപയോഗിക്കുന്ന ‘ഫെർട്ടിലിറ്റി പ്രിസർവേഷൻ’ ചികിത്സാ രീതിയാണ് അവലംബിച്ചത്.

കോഴിക്കോട് സ്വദേശിയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ് ചികിത്സയ്ക്കു സമാനമായ രീതിയിൽ ബീജ സങ്കലനം നടത്തി ഭ്രൂണം ശീതീകരിച്ചു സൂക്ഷിച്ചു. പിന്നീട് ഹോർമോൺ ചികിത്സയും ശസ്ത്രക്രിയയും നടത്തി ലിംഗമാറ്റം നടത്തി. തുടർന്നായിരുന്നു വിവാഹം. പങ്കാളിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിക്കുകയായിരുന്നു ചികിത്സയുടെ അടുത്ത ഘട്ടം. ഡിസംബറിൽ 2.8 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞു പിറന്നു.

Related Articles

Back to top button