KeralaLatest

ശാന്തിഗിരി ആശ്രമത്തിലേക്ക് കെ.എസ്.ആർ.ടി.സി. സ്റ്റേ ബസ് സർവീസ്

“Manju”

പോത്തൻകോട് : കിഴക്കേകോട്ട നിന്നും ശാന്തിഗിരി ആശ്രമത്തിലേക്ക് മൂന്ന് കെ.എസ്.ആർ.ടി.സി. സ്റ്റേ ബസുകൾ സർവ്വീസ് നടത്തും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അഭ്യർത്ഥന പരിഗണിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ സ്റ്റേ ബസുകൾ അനുവദിച്ചത്.

ഷെഡ്യൂൾ ചുവടെ ചേർക്കുന്നു.
1. വൈകുന്നേരം 6.15ന് കിഴക്കേകോട്ട നിന്നും ആരംഭിച്ച് പട്ടം – മെഡിക്കൽ കോളേജ് – ചെമ്പഴന്തി – പോത്തൻകോട് വഴി രാത്രി 7.30 ന് ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരും. രാവിലെ 6.20ന് ആശ്രമത്തിൽ നിന്നും യാത്ര തിരിച്ച് പോത്തൻകോട് -ചെമ്പഴന്തി – മെഡിക്കൽ കോളേജ് -പട്ടം വഴി രാവിലെ 7.35ന് കിഴക്കേകോട്ട എത്തും.

2. വൈകുന്നേരം 6.20ന് കിഴക്കേകോട്ട നിന്നും ആരംഭിച്ച് പട്ടം – മെഡിക്കൽ കോളേജ് – പൗഡിക്കോണം – പോത്തൻകോട് വഴി രാത്രി 8.25ന് ആശ്രമത്തിൽ എത്തിച്ചേരും. രാവിലെ 6.20ന് ആശ്രമത്തിൽ നിന്നും യാത്ര തിരിച്ച് പോത്തൻകോട് -പൗഡിക്കോണം – മെഡിക്കൽ കോളേജ് -പട്ടം വഴി രാവിലെ 7.45ന് കിഴക്കേകോട്ട എത്തും.

3. രാത്രി 7.55ന് കിഴക്കേകോട്ട നിന്നും ആരംഭിച്ച് പട്ടം – മെഡിക്കൽ കോളേജ് – ചെമ്പഴന്തി – പോത്തൻകോട് വഴി രാത്രി 9.15ന് ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരും. രാവിലെ 7.50ന് ആശ്രമത്തിൽ നിന്നും യാത്ര തിരിച്ച് പോത്തൻകോട് -ചെമ്പഴന്തി – കേശവദാസപുരം വഴി രാവിലെ  8.45ന് കിഴക്കേകോട്ട എത്തും.

Related Articles

Back to top button