LatestThiruvananthapuram

ശോഭ സുരേന്ദ്രൻ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്ഥാനാർത്ഥിയായി ശ്രീമതി ശോഭ സുരേന്ദ്രൻ നോമിനേഷൻ വരാണാധികാരിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചു.

ഇന്നലെ കഴക്കൂട്ടത്ത് എത്തിയ ശോഭാ സുരേന്ദ്രന് പ്രവർത്തകർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ശബരിമല സ്ത്രീ പ്രവേശനം ഉൾപ്പടെയുള്ള വിഷയങ്ങൾ  മുന്നോട്ടുവച്ചുകൊണ്ടാണ് ശോഭാസുരേന്ദ്രൻ്റെ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം എന്നും ശോഭാ സുരേന്ദ്രൻ  അഭ്യർത്ഥിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ വികസനം കഴക്കൂട്ടത്തെത്തിക്കുവാനും, വിശ്വാസം സംരക്ഷിക്കുവാനും, സ്ത്രീസുരക്ഷ ഉറപ്പാക്കാനും, ജനങ്ങളിലൊരാളായി പ്രവർത്തിക്കാൻ അവസരം തരുമെങ്കിൽ സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

Related Articles

Back to top button