KeralaLatest

പ്ളാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

“Manju”

എറണാകുളത്ത് പ്ളാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം - KERALA  - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

കൊച്ചി: പ്ളാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. പറവൂര്‍ തത്തപ്പളളി സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. വെല്‍ഡിംഗ് ജാേലികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നല്‍കുന്ന സൂചന. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. പ്ളാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുളള കഠിന പരിശ്രമത്തിലാണ് അഗ്നിശമനസേന ഇപ്പോള്‍. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗണ്‍. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button