IndiaLatest

10 ദിവസത്തേക്ക് ജാംനഗര്‍ വിമാനതാവളത്തിന് അന്താരാഷ്ട്ര പദവി

“Manju”

ജാംനഗര്‍: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന ഗുജറാത്തിലെ ജാംനഗറിലെ വിമാനതാവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. വിവിധ അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും താരങ്ങളും എത്തുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം.
ബില്‍ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ് തുടങ്ങിയ അനവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഗുജറാത്തിലെ ജാംനഗറില്‍ പറന്നിറങ്ങിയത്. ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണ് റിലയന്‍സിന്റെ പ്രധാനപ്പെട്ട റിഫൈനറികള്‍ അടക്കം സ്ഥിതി ചെയ്യുന്ന ജാംനഗറില്‍ നടക്കുന്നത്.

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 3വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വരാനും പോകുവാനുമുള്ള അനുമതിയാണ് വിമാനതാവളത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവര്‍ ആവശ്യമായ കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വറന്‍റെയിന്‍ സംവിധാനങ്ങള്‍ വിമാനതാവളത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജാംനഗര്‍ കോമേഷ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതിയുള്ള ഡിഫന്‍സ് എയര്‍പോര്‍ട്ടാണ്. അവിടെ എയര്‍ പോര്‍ട്ട് അതോററ്റിയുടെ ടെര്‍മിനല്‍ ഉണ്ടെങ്കിലും അവിടെ സൗകര്യം കുറവാണ്. അതിനാല്‍ പ്രത്യക അനുമതി ലഭിച്ചതോടെ യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച്‌ എയര്‍ഫോഴ്സിന്റെ ടെക്നിക്കല്‍ ഏരിയയും ഉപയോഗപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ചവരെ ജാംനഗര്‍ വിമാനതാവളത്തില്‍ മൂന്ന് വലിയ എ 320 വിമാനം അടക്കം 140 വിമാനങ്ങള്‍ വന്നുപോയി എന്നാണ് കണക്ക്. സാധാരണ ആറോളം വിമാനങ്ങളാണ് ഈ വിമാനതാവളത്തില്‍ സാധാരണ ദിവസത്തില്‍ ഉണ്ടാകാറുള്ളത്.

Related Articles

Back to top button