IndiaLatest

ബംഗളൂരുവില്‍ ചിറകുവിരിച്ചിറങ്ങി വിമാന രാജൻ

“Manju”

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ 380 വെള്ളിയാഴ്ച ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചിറകുവിരിച്ചിറങ്ങി.

എമിറേറ്റ്സ് എയര്‍ലൈന്‍സിന്റേതാണ് ഈ കൂറ്റന്‍ യന്ത്രപ്പക്ഷി. നേരത്തേ ഒക്ടോബര്‍ 30ന് ആണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും വെള്ളിയാഴ്ചത്തേക്ക് റീഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. രാവിലെ 10.11ന് ദുബൈ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ഇ.കെ 562 വിമാനം മൂന്ന് മണിക്കൂര്‍ 52 മിനിറ്റ് പിന്നിട്ട് ബംഗളൂരുവിലിറങ്ങി. കൂറ്റന്‍ വിമാനത്തിന്റെ ബംഗളൂരുവിലെ ലാന്‍ഡിങ് കിയാല്‍ അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

Related Articles

Back to top button