KeralaLatest

നദിയിൽ കാണാതായ മകനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി പ്രഖ്യാപിച്ച് മുൻ മേയർ

“Manju”

ചെന്നൈ ∙ ഹിമാചലിലെ വാഹനാപകടത്തിൽ സത്‌ലജ് നദിയിൽ കാണാതായ മകനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ ചെന്നൈ മേയർ സെയ്ദെ ദുരൈസാമി. വിനോദയാത്രയ്ക്കിടെ ഞായറാഴ്ചയാണ് ദുരൈസാമിയുടെ മകൻ വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയിൽ നദിയിലേക്കു വീണത്.
ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഗോപിനാഥ്, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രദേശവാസിയായ ഡ്രൈവറുടെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വെട്രി ദുരൈസാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കനത്ത മൂടൽമഞ്ഞും കുറഞ്ഞ താപനിലയും തിരച്ചിൽ ദുഷ്കരമാക്കുന്നതായി ഹിമാചൽ പ്രദേശ് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദുരൈസാമി പറഞ്ഞു

Related Articles

Back to top button