IndiaLatestSports

ജിം ലേക്കറിനും അനില്‍ കുംബ്ലെയ്ക്കുമൊപ്പം ഇനി അജാസ് പട്ടേലും

“Manju”

ഒരിന്നിംഗ്സില്‍ പത്ത് വിക്കറ്റെന്ന ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അജാസ് പട്ടേല്‍. ആദ്യ ദിവസം നാല് വിക്കറ്റ് നേടിയ അജാസ് രണ്ടാം ദിവസം അവശേഷിക്കുന്ന 6 വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 325 റണ്‍സില്‍ അവസാനിച്ചു. 150 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും 52 റണ്‍സ് നേടിയ അക്സര്‍ പട്ടേലും ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയവരില്‍ പ്രധാനികള്‍. ശുഭ്മന്‍ ഗില്‍ 44 റണ്‍സ് നേടി.

Related Articles

Back to top button