KeralaLatest

രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം:സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

“Manju”

തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിലൂടെ നിര്‍ണായക കണ്ടെത്തലിലാണ് പൊലീസ് എത്തിയിരിക്കുന്നത്. അറപ്പുര റസിഡന്‍സ് അസോസിയേഷനിലെ ഓഫീസ് സിസിടിവി ഉള്‍പ്പടെ പൊലീസ് പരിശോധിക്കുകയാണ്. നിര്‍ണായക ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

അറപ്പുര വിളാകത്ത് നിന്നും ചാക്ക ഐടിഐ ഭാഗത്തേക്കുള്ള മുഴുവന്‍ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡിസിപിയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്. കുട്ടിയെ ഉപേക്ഷിക്കാന്‍ എത്തിയത് ചാക്ക ഭാഗത്തുനിന്നാണെന്നാണ് സംശയം.

അതേസമയം രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്.

കുട്ടിക്ക് മാനസികാഘാതം ഏറ്റിട്ടുണ്ടോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ട്. രാവിലെ ഉന്മേഷവതിയായിരുന്ന കുട്ടി മാതാപിതാക്കളോടുള്‍പ്പടെ സംസാരിച്ചു. കുട്ടിക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button