IndiaLatest

ഇൻസാറ്റ് 3DS വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആര്‍ഒ

“Manju”

ബെംഗളൂരു: കാലാവസ്ഥാ നിരീക്ഷണവും കലാവസ്ഥാ പ്രവചനവും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പുതിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS ന്റെ വിക്ഷേപണം ഫെബ്രുവരി 17ന് നടത്താൻ തീരുമാനിച്ചതായി ഇസ്രോ അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഐഎസ്‌ആർഒ ഇക്കാര്യം അറിയിച്ചത്.

ജിഎസ്‌എല്‍വിഎഫ് 14 ഉപയോഗിച്ചായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക. ഫെബ്രുവരി 17ന് ശനിയാഴ്ച വൈകിട്ട് 5.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്നും ഇൻസാറ്റ് 3DS ന്റെ വിക്ഷേപണം സജ്ജീകരിച്ചിട്ടുണ്ടെന്നും ഐഎസ്‌ആർഒ കുറിച്ചു.

കാലാവസ്ഥ നിരീക്ഷണങ്ങള്‍ മെച്ചപ്പെട്ടതാക്കാനും, ദുരന്ത മുന്നറിയിപ്പുകള്‍ വേഗത്തിലാക്കാനും, കരയും സമുദ്ര പ്രതലങ്ങളും നിരീക്ഷിക്കുന്നതിനു വേണ്ടിയുമാണ് ഉപഗ്രഹം രൂപ കല്‍പന ചെയ്തിരിക്കുന്നതെന്ന് ബഹിരാകാശ ഏജൻസികള്‍ അറിയിച്ചു. നിലവില്‍ ഇൻസാറ്റ് 3D, ഇൻസാറ്റ് 3DR എന്നീ ഉപഗ്രഹങ്ങളാണ് കലാവസ്ഥാ പ്രവചനത്തിനായി സിഗ്നലുകള്‍ പിടിച്ചെടുക്കുന്നത്. ഈ ഉപഗ്രങ്ങള്‍ക്കൊപ്പം സേവനം വർദ്ധിപ്പിക്കുന്ന തരത്തില്‍ ഇൻസാറ്റ് 3DS പ്രവർത്തിക്കും. ഉപഗ്രഹത്തിന്റെ നിർമ്മാണത്തിന് ഇന്ത്യൻ വ്യവസായങ്ങള്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഐഎസ്‌ആർഒ ഊന്നി പറഞ്ഞു.

Related Articles

Back to top button