KeralaLatest

ജീവനെടുത്ത് കാട്ടാന: ‘മയക്കുവെടി വയ്ക്കും, ഉത്തരവ് ഉടന്‍ പുറത്തിറക്കും’: വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

“Manju”

മാനന്തവാടി: വയനാട്ടില്‍ ഒരാളുടെ ജീവനെടുത്തകാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ”ആനയെ മയക്കുവെടി വയ്ക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ മുഖ്യ മന്ത്രി വിലയിരുത്തുന്നുണ്ട്” മന്ത്രി പറഞ്ഞു.

ട്രാക്ടര്‍ക്ട ഡ്രൈവറായ പനച്ചി യില്‍ അജീ ഷ് (47) ആണു ഇന്നു രാവി ലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അജിയുടെ പുറകേ ഓടിയ കാട്ടാന വീ ടിന്റെ മതില്‍ തകര്‍ത്തെത്തിയാണുആക്രമിച്ചത്. രാവി ലെ 7.30 ഓടെ മാനന്തവാടി ചാലി ഗദ്ധയിലാണു സംഭവം. രാവി ലെ പണിക്കാരെ കൂട്ടാനായി പോയതായിരുന്ന അജീ ഷ്. ഇതിനിടെആനയെ കണ്ട അജീ ഷ്രക്ഷപ്പെടാനായി അടുത്തുള്ള വീട്ടിലേക്ക്ഓടിക്കയറുകയായിരുന്നു. ഈ വീ ട്ടില്‍ കുട്ടികള്‍ അടക്കം നാലുപേരുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടെങ്കി ലും അജീഷി ന് ഓടിമാറാന്‍ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പി ച്ചു കാടുകയറ്റിയആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

Related Articles

Back to top button