InternationalLatest

ഉഗാണ്ടയുടെ ഒരേ ഒരു വിമാനത്താവളം ചൈന കൊണ്ടു പോയി

“Manju”

കമ്പാല : കടക്കെണിയില്‍ പെടുത്തി രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്വീകരിക്കുന്ന ചൈനീസ് നടപടിക്ക് ഇരയായി ആഫ്രിക്കന്‍ രാജ്യവും. ചൈനയുമായുള്ള വായ്പ തിരിച്ചടവ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഉഗാണ്ടയുടെ ഏക വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തത്. വായ്പ അനുവദിച്ചപ്പോള്‍ ഇത്തരം വ്യവസ്ഥ ചൈന എഴുതി ചേര്‍ത്തിരുന്നു. 2015ലാണ് 207 മില്യണ്‍ ഡോളറിന്റെ വായ്പ ഉഗാണ്ടയ്ക്ക് നല്‍കിയത്. രണ്ട് ശതമാനം പലിശയ്ക്കായിരുന്നു ഇത്. എന്റബെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായിട്ടാണ് വായ്പ ഉപയോഗിച്ചത്. എന്നാല്‍ അന്താരാഷ്ട്ര ഇമ്മ്യൂണിറ്റിക്കുള്ള വ്യവസ്ഥ ഒഴിവാക്കിയ ഉഗാണ്ടന്‍ സര്‍ക്കാരിന്റെ നടപടിയാണ് അന്താരാഷ്ട്ര മദ്ധ്യസ്ഥത കൂടാതെ എന്റബെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൈവശപ്പെടുത്താന്‍ ചൈനയ്ക്ക് വഴിയൊരുക്കിയത്.
ദശലക്ഷക്കണക്കിന് ഡോളര്‍ വായ്പ തെറ്റായി കൈകാര്യം ചെയ്തതിന് കഴിഞ്ഞയാഴ്ച ഉഗാണ്ടന്‍ ധനമന്ത്രി മത്തിയ കസൈജ പാര്‍ലമെന്റിനോട് ക്ഷമാപണം നടത്തിയിരുന്നു. ഉഗാണ്ടയുടെ അതേ അവസ്ഥയിലാണ് ചൈനയില്‍ നിന്നും കടം വാങ്ങിയ ശ്രീലങ്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍. കടം നല്‍കി രാജ്യത്തെ ആസ്തികള്‍ സ്വന്തമാക്കുന്ന ചൈനീസ് പദ്ധതിയുടെ ഇരകളാവുകയായിരുന്നു ഇവര്‍. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതേ വഴിയില്‍ ചൈനീസ് വ്യാളിയുടെ അടുത്ത ഇരയാവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്ക്കൂട്ടുന്നത്.

Related Articles

Back to top button