KeralaLatestThiruvananthapuram
കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
സിന്ധുമോള്‍ ആര്
തിരുവനന്തപുരം : ഒരു മാസം മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തി ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ തുടര്‍ന്നിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ് (42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്.
വീട്ടിനുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ മാജിദ ബീവി. മക്കള്‍ സുഹാന, സുനൈന, നാദിര്‍ഷ.