KeralaLatestThiruvananthapuram

അനധികൃത മദ്യ വിൽപ്പന ഒരാൾ പിടിയിൽ

“Manju”

നെടുമങ്ങാട് പെരുകുളം കോന്നിയൂർ കാപ്പിക്കാട് ജിജി മന്ദിരത്തിൽ വിനോദ് എന്ന പ്രിയ എന്നറിയപ്പെടുന്ന ലിവിങ്സ്റ്റൺ ആണ് അനധികൃത മദ്യ വിൽപന നടത്തിയതിന് നെടുമങ്ങാട് പോലീസിനെ പിടിയിലായത്. നെടുമങ്ങാട് സൂര്യ റോഡിൽ സൂര്യാ തീയേറ്ററിന് സമീപം അനധികൃതമായി കൈവശം വച്ചിരുന്ന നാലു ലിറ്റർ വിദേശമദ്യം ആണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. ബിവറേജ് ഔട്ട്ലെറ്റ് നിന്നും ബാറിൽ നിന്ന് ബെവ്ക്യു ആപ്പിലൂടെ മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വിൽപന നടത്തി വരികയായിരുന്നു.

നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറിനെ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് എസ്ഐ സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button