InternationalLatest

മാരത്തണ്‍ ലോക റെക്കോര്‍ഡ് താരം കെല്‍വിൻ കിപ്റ്റം കാറപകടത്തില്‍ മരിച്ചു

“Manju”

നെയ്‌റോബി: മാരത്തണ്‍ ലോക റെക്കോർഡിന് ഉടമയായ കെല്‍വിൻ കിപ്റ്റവും പരിശീലകൻ ഗർവൈസ് ഹകിസിമാനയും വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കെനിയയിലെ എല്‍ദോററ്റിലുണ്ടായ അപകടത്തിലാണ് ഇരുവരുടെയും ജീവൻ നഷ്ടമായത്. അപകടസമയത്ത് 24കാരനായ കെല്‍വിൻ കിപ്റ്റമാണ് വാഹനമോടിച്ചിരുന്നത്. ഇരുവരും അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ ശേഷം മരത്തിലിടിച്ചാണ് നിന്നത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ നടന്ന ചിക്കാഗോ മാരത്തണിലാണ് താരം റെക്കോർഡിട്ടത്. 2:00:35 സമയം കൊണ്ടാണ് കെല്‍വിൻ മത്സരം പൂർത്തിയാക്കിയത്.

കെല്‍വിന്റെ പരിശീലകനായിരുന്ന ഹകിസിമാന (36) റുവാണ്ടൻ അത്‌ലറ്റായിരുന്നു. 5000 മീറ്റർ മുതല്‍ ഹാഫ് മാരത്തോണില്‍ വരെ ഹകിസിമാന പങ്കെടുത്തിട്ടുണ്ട്.

Related Articles

Back to top button