KeralaLatest

എന്‍സിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം മുന്നണി മാറ്റത്തിലേക്ക് അടക്കം എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍സിപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. പാലാ ലഭിച്ചില്ലെങ്കില്‍ മുന്നണി വിടാനാണ് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ തീരുമാനം. മന്ത്രി എ കെ ശശീന്ദ്രന്‍, പാലാ എംഎല്‍എ മാണി സി കാപ്പന്‍ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇരുവരേയും വെവ്വേറെ പ്രത്യേകമാണ് മുഖ്യമന്ത്രി കണ്ടത്. പാലായടക്കം ഒരു സീറ്റും വിട്ട് നല്‍കില്ലെന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ എന്‍സിപി ആവര്‍ത്തിക്കുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ച ഏറെ പ്രധാന്യമര്‍ഹിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അനുനയനീക്കത്തിലേക്ക് സിപിഎം കടക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച. കഴിഞ്ഞ ദിവസം പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ എന്‍സിപി ഇടത് മുന്നണി വിടുമെന്ന വാര്‍ത്തകളെ ടി പി പീതാംബരന്‍ പാടേ തള്ളിയിരുന്നു. എന്നാല്‍ സീറ്റ് വിവാദത്തില്‍ സിപിഐഎം മൗനം തുടരുന്നത് എന്‍സിപിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിലെ അതൃപ്തിയും എന്‍സിപി പരസ്യമാക്കിയിരുന്നു. ഇടത് മുന്നണിയില്‍ തുടരണമെന്ന നിര്‍ദേശം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നല്‍കിയെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

Related Articles

Back to top button