LatestThiruvananthapuram

പൊലീസ് ജനങ്ങളോട് നല്ല രീതിയില്‍ സമീപിക്കണം;മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് നല്ല രീതിയില്‍ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ജനങ്ങളെ സഹായിക്കുന്നവര്‍ കൂടിയാകണം പൊലീസെന്നും. ജനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറ്റാന്വേഷണത്തില്‍ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാര്‍ഹമായ നേട്ടമാണ്. പൊലിസിന്റെ സല്‍പേരും യശസ്സും ഉയര്‍ത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവര്‍ത്തനം. പ്രളയം, കൊവിഡ് കാലങ്ങളില്‍ പൊലിസ് നടത്തിയത് അഭിമാനര്‍ഹമായ പ്രവര്‍ത്തനം ആയിരുന്നു. അന്ന് ജനങ്ങളും പൊലീസിനെ നെഞ്ചേറ്റി . പൊലീസിന്റെ സമീപന രീതിയില്‍ വ്യത്യാസം ഈ കാലത്ത് വന്നിട്ടുണ്ട്.

പൊലീസിനോടുള്ള ഭീതി ജനങ്ങള്‍ക്ക് മാറാന്‍ ദുരന്തകാലത്തെ സേവനം കാരണമായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ 382 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ചു.

Related Articles

Back to top button