KeralaLatest

ശാന്തിഗിരിയില്‍ ഇ.എസ്.ഐ. കോര്‍പ്പറഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്

“Manju”

പോത്തന്‍കോട് : .എസ്.. കോര്‍പ്പറഷന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരിയില്‍ നാളെ (15-02-2024 ന്) വ്യാഴാഴ്ച രാവിലെ 9 മണിമുതല്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും ഇ.എസ്..യില്‍ നിന്നും വരുന്ന ഡോക്ടര്‍മാരും സ്റ്റാഫുകളുമാണ് പരിശോധന നടത്തുന്നത്. HbA1c, ബ്ലഡ് പ്രഷര്‍ തുടങ്ങിയ പരിശോധനകള്‍ നടത്തും. .എസ്.. കോര്‍പ്പറേഷന്‍ സൗജന്യമായി നല്‍കുന്ന ഈമെഡിക്കല്‍ ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ്പേര്‍ക്കായിരിക്കും പരിശോധനയ്ക്ക് അവസരം ലഭിക്കുക. ശാന്തിഗിരി ആയുര്‍വേദ ഫാര്‍മസിയിലാണ് ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുക്കിംഗ് നടത്തിയവര്‍ ലഭിക്കുന്ന സമയക്രമമനുസരിച്ച് ശാന്തിഗിരി ഫാര്‍മസി ബില്‍ഡിംഗില്‍ ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന ലാബ് കെട്ടിടത്തില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‍: 94964 40775, 94478 91658

 

Related Articles

Back to top button