InternationalLatest

രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യനും മണികയും

“Manju”

ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍  കടന്ന് സത്യനും മണികയും, രണ്ടാം റൗണ്ടിലെ എതിരാളികള്‍ ജപ്പാന്‍ ...

ശ്രീജ.എസ്‌

ദോഹ: ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരനും മണിക ബത്രയും. സത്യന്‍ ലോക റാങ്കില്‍ 40ാം സ്ഥാനത്തുള്ള ഇമ്മാന്വല്‍ ലെബെസ്സണിനെയാണ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനാണ് സത്യന്റെ വിജയം. രണ്ടാം റൗണ്ടില്‍ ടോമോകാസു ഹാരിമോട്ടോയാണ് സത്യന്റെ എതിരാളി.

വനിത വിഭാഗത്തില്‍ മണിക ബത്ര ലോക റാങ്കിംഗില്‍ 57ാം സ്ഥാനത്തുള്ള ചെംഗ് സിയന്‍-സു വിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. 3-0 ന് ആണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മിമ ഇറ്റോ ആണ് അടുത്ത റൗണ്ടില്‍ മണികയുടെ എതിരാളി.

Related Articles

Back to top button