KeralaLatest

പൂജിത പീഠം സമര്‍പ്പണം: ആത്മീയതയില്‍ സമാനതകളില്ലാത്ത നാമധേയമായി ‘ഗുരുവിന്റെ ശിഷ്യപൂജിത’ നിലകൊള്ളുന്നു; ലക്ഷ്മിപുരം യൂണിറ്റ് സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: ഗുരുവും ശിഷ്യനും ബ്രഹ്‌മനിശ്ചയം തന്നെയാണ് എന്ന ഘടകമാണ് ശാന്തിഗിരി പരമ്പരയെ മറ്റുള്ള ആത്മീയ പ്രസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നതെന്ന് ജനനി ഗൗതമി ജ്ഞാനതസ്വിനി.

ഗുരുവും ശിഷ്യനും ബ്രഹ്‌മ നിശ്ചയം തന്നെയാണ് എന്ന് പരമ സത്യത്തിലേക്കാണ്. ഗുരുവിന്റെ ജനന സമയത്ത് ആ ധന്യ മാതാവ് കണ്ട ലയനാത്മകമായി പ്രാർത്ഥിക്കുന്ന ആ കൊച്ചു പെൺകുട്ടിയെ പിൽക്കാലത്ത് അമ്മ തിരിച്ചറിയുന്ന സന്ദർഭവും അഭിവന്ദ്യ ശിഷ്യപൂജിതയുടെ ശൈശവകാലത്ത് ഗുരുവിന്റെ ഗുരുവായ ഖുറേഷ്യ സക്കീർ സ്വാമികളുമായുള്ള യാദൃശ്ചികമായ കൂടി കാഴ്ചയും എല്ലാം വിരൽ ചൂണ്ടുന്നത് ഗുരുവും ശിഷ്യനും ബ്രഹ്മ നിശ്ചയം തന്നെയാണ് എന്ന് പരമ സത്യത്തിലേക്കാണ്. അഭിവന്ദ്യ ശിഷ്യപൂജിതയുടെ അവസ്ഥ പൂർത്തീകരണ സമയത്ത് ഗുരുധർമ്മ പ്രകാശസഭയിലെ അംഗമായ സർവാദരണീയ ജനനി നിശ്ചിത ജ്ഞാന തപസ്വിനിക്ക് പ്രാർത്ഥനാ വേളയിൽ ലഭിച്ച ഒരു ദർശനാനുഭവം സൂചിപ്പിക്കുകയും പീഠം പൂജിതമാകുന്ന കര്‍മ്മം യാഥാര്‍ത്ഥ്യമാകുന്നത് ശിഷ്യന്റെ ആത്മനിവേദിത കര്‍മ്മം പൂര്‍ത്തീകരിക്കുമ്പോഴാണെന്നും ജനനി ഗൗതമി ജ്ഞാന തപസ്വിനി പറഞ്ഞു.

ആത്മീയതയില്‍ സമാനതകളില്ലാത്ത നാമധേയമായി ‘ഗുരുവിന്റെ ശിഷ്യപൂജിത’ നിലകൊള്ളുന്നു എന്നും നമുക്ക് ദൈവത്തില്‍ നിന്നും ലഭിച്ച ഈ മഹത് ഭാഗ്യത്തെ നമ്മളും നമ്മുടെ വരും തലമുറയും എക്കാലത്തും സൂക്ഷിച്ചു ജീവിക്കണമെന്നും അതിന് മക്കളെ പ്രാപ്തരാക്കണമെന്ന് ജനനി അഭിപ്രായപ്പെട്ടു. ഇന്നലെ ലക്ഷ്്മിപുരം യൂണിറ്റില്‍ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ശിഷ്യരായ നമ്മുടെ ഏറ്റവും വലിയ ധര്‍മം ഗുരുവിനെ ലോകത്തിലേക്ക് അറിയിക്കുക എന്നതാണെന്നും , ആ നിലയില്‍ അനുഭവമുള്ളവരായി നാം എല്ലാം ഉയര്‍ന്നു വരണമെന്ന് ജനനി ഗുരുവാണിയെ മുന്‍നിര്‍ത്തി സംസാരിച്ചു. 41 ദിവസത്തെ വ്രതാനുഷ്ടാനങ്ങള്‍ നടന്നുവരുന്ന ഈ അവസരത്തില്‍ ഗുരു കാരുണ്യമായി ലഭിച്ച ആ സങ്കല്പം മനസ്സില്‍ വിചാരിച്ചുകൊണ്ട് ഗുരുവിന്റെ പത്മപാദങ്ങളില്‍ പുഷ്പം സമര്‍പ്പിക്കുകയും,നാം ഓരോ കര്‍മ്മം ചെയ്യുമ്പോഴും ഗുരുവിന്റെ തൃപ്തിയെ മാത്രം മനസ്സില്‍ കണ്ട് ചെയ്‌തെടുക്കണമെന്നും ജനനി ഓര്‍മിപ്പിച്ചു.

ഡോ. ടി എസ് സോമനാഥന്‍ , ദീപ്തി സി തുടങ്ങിയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദവിതരണവും ആഹാര വിതരണവും നടന്നു.

Related Articles

Back to top button