KeralaLatest

അര്‍ദ്ധവാര്‍ഷിക കുംഭമേള: ആശ്രമ കുംഭം നിറച്ചു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അര്‍ദ്ധവാര്‍ഷിക കുംഭമേളയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ടരയ്ക്ക് ശേഷം താമര പര്‍ണശാലയില്‍ വച്ച് ആശ്രമകുംഭം നിറച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ചേര്‍ന്നാണ് ആശ്രമകുംഭം നിറച്ചത്.

സന്ന്യാസി സന്ന്യാസിനിമാരുടെയും ആത്മബന്ധുക്കളുടെയും പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആശ്രമം ബ്രാഞ്ചുകളിലും സന്ന്യാസി സന്ന്യാസിനിമാര്‍ ഇന്ന് രാവിലെ കുംഭം നിറച്ചു.

 

Related Articles

Back to top button