IndiaLatest

തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ മൗസില്ലാതെ കംപ്യൂട്ടര്‍ നിയന്ത്രിക്കാം

“Manju”

തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചാല്‍ മൗസില്ലാതെ കംപ്യൂട്ടര്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. കംപ്യൂട്ടറുകളെ മനുഷ്യ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ശ്രദ്ധേയ മുന്നേറ്റം. മൗസോ ടച്ച്‌പാഡോ ഉപയോഗിച്ച്‌ കഴ്‌സ് നീക്കുന്നതിന് പകരമാണ് തലച്ചോറുപയോഗിച്ചുള്ള പ്രവര്‍ത്തനം.

റോബട്ടിക് ശസ്ത്രക്രിയ വഴി ജനുവരിയിലാണ് ആളുടെ തലയില്‍ ചിപ്പ് ഘടിപ്പിച്ചത്. ഹ്യൂമന്‍ ട്രയല്‍ റിക്രൂട്ട്‌മെന്റില്‍ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പരീക്ഷണം. ഇദ്ദേഹത്തിന്റെ മൗസ് ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മസ്‌ക് പറയുന്നു.

ന്യൂറലിങ്ക് എന്നത് ഒരു ചെറിയ കംപ്യൂട്ടര്‍ ചിപ്പാണ്. തലച്ചോറിലേക്ക് ഇത് ഘടിപ്പിക്കാം. ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും തലച്ചോര്‍ നിയന്ത്രിക്കുന്നത് പോലെ വൈദ്യുത സിഗ്‌നലുകളിലൂടെ കംപ്യൂട്ടറും നിയന്ത്രിക്കും. ഇതിനുള്ള സെന്‍സറുകളും വയര്‍ലെസ് രീതിയില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

തലച്ചോറിലെ കംപ്യൂട്ടറുകളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വികസിപ്പിക്കാമെന്നും പല പരിമിതികളെയും മറികടക്കാമെന്നും മസ്‌ക് വിശ്വസിക്കുന്നു. നമ്മുടെ ബുദ്ധിയെ മറ്റൊരു തലത്തിലേക്ക് ഇത് എത്തിക്കും. വെറും ചിന്ത കൊണ്ട് പലതും വേഗത്തില്‍ പഠിക്കാനും വിവരങ്ങള്‍ വേഗം ലഭിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും സാധിക്കുന്ന ഒരു ലോകമാണ് മസ്‌കിന്റെ ഭാവനയിലുള്ളത്. അതിനുള്ള ആദ്യ പടിയാണ് ന്യൂറാലിങ്കെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

 

Related Articles

Back to top button