KeralaLatest

ലൈസൻസ് എടുക്കാൻ മാത്രമല്ല, സസ്പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി

“Manju”

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരുന്നു. പോലീസിന്റെ എഫ്‌ഐആറിന് പുറമേ മോട്ടോർ വാഹന വകുപ്പും കേസ് സ്വതന്ത്രമായി അന്വേഷിക്കും. ഇതിന് ശേഷമാകും നടപടി സ്വീകരിക്കുക. ലൈസൻസ് റദ്ദാക്കേണ്ട കുറ്റമാണെന്ന് നേരിട്ട് ഉറപ്പാക്കിയാല്‍ മാത്രമേ തുടർ നടപടികളിലേക്ക് കടക്കൂ.

നിലവില്‍ പോലീസിന്റെ എഫ്‌ഐആർ അടിസ്ഥാനമാക്കി മാത്രമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. മിക്കപ്പോഴും രണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്ബോള്‍ വലിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാകും എഫ്‌ഐആറില്‍ കൂടുതല്‍ കുറ്റങ്ങളും വകുപ്പുകളും ചേർക്കുക. മറ്റ് കാര്യങ്ങളൊന്നും തന്നെ പരാമർശിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് അപകട കേസുകളില്‍ മോട്ടോർ വാഹന വകുപ്പും സ്വതന്ത്രമായി അന്വേഷണം നടത്താൻ പദ്ധതിയിടുന്നത്.

കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന്റെ കാലാവധിയും നീളുക. കുറഞ്ഞത് മൂന്ന് മാസമാണ്. സസ്‌പെൻഷൻ കാലാവധികഴിഞ്ഞ് ലൈസൻസ് തിരികെലഭിക്കണമെങ്കില്‍ കുറെ നടപടിക്രമങ്ങള്‍ പാലിക്കണം.

Related Articles

Back to top button