InternationalLatest

ഇന്ത്യയില്‍ എക്സ്പോ നടത്താന്‍ ശ്രമിക്കും : പിയൂഷ് ഗോയല്‍

“Manju”

ദുബായ് : ഇന്ത്യയില്‍ എക്സ്പോ നടത്താന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. തിരികെ ഡല്‍ഹിയിലെത്തിയാല്‍ ഇക്കാര്യത്തിനാകും താന്‍ ആദ്യ പരിഗണന നല്‍കുകയെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അദ്ദേഹം പറഞ്ഞു. എക്സ്പോകള്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സംഘടനയായ ബിെഎഇ (ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്സ് പോസിഷന്‍സ്) പട്ടികയില്‍ ഇന്ത്യ ഇല്ലെന്ന വിവരം തന്റെ ശ്രദ്ധയില്‍പ്പട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോയല്‍.

ദുബായ് എക്സ്പോക്ക് സമാനമായോ അതിലും വിപുലമായോ എക്സ്പോ നടത്താന്‍ ഇന്ത്യ ശ്രമിക്കും. സമയമാകുമ്പോള്‍ ഇക്കാര്യത്തില്‍ വേണ്ട സത്വര നടപടികള്‍ ഇന്ത്യ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വസ്ത്ര ,ഭക്ഷ്യ മേഖല, പുരനുപയോഗിക്കാവുന്ന ഊര്‍ജമേഖല, മരുന്ന് നിര്‍മാണം എന്നിവയിലെല്ലാം ഇന്ത്യക്ക് വന്‍ സാധ്യതയാണുള്ളതെന്നും, സംശുദ്ധ ഉൗര്‍ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ യുഎഇയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button