Uncategorized

ബിആര്‍ഒ കഫേയ്‌ക്ക് അനുമതി

“Manju”

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ബോര്‍ഡര്‍ റോഡ് വെയ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) 75 അതിര്‍ത്തി പ്രദേശങ്ങളില്‍ ബിആര്‍ഒ കഫേ ആരംഭിക്കാന്‍ ഒരുങ്ങുന്നു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും.

യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു വഴി രാജ്യത്ത് സാമ്പത്തികപരമായി മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയും.

ഇരുചക്ര,നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ലഘുഭക്ഷണശാലകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേവ്വേറെ വിശ്രമമുറികള്‍, പ്രാഥമിക സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങിയവ വഴിയോരത്തെ കഫേകളില്‍ ലഭ്യമാകും.

അരുണാചല്‍ പ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, നാഗലാന്റ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കാനുള്ള അനുമതിയാണ് മന്ത്രാലയം അനുവദിച്ചത്.

അരുണാചല്‍ പ്രദേശില്‍ ദുര്‍ഗമന്ദിര്‍,മെന്‍ചുക തുടങ്ങിയ 20 ഇടങ്ങളിലും അസമില്‍ തിസ്പൂര്‍ ടൗണിലും ബിപി തിണാലിയിലും കഫേ സജ്ജമാക്കും. ഹിമാചല്‍ പ്രദേശില്‍ മണാലി, സിസു തുടങ്ങി ഏഴ് സ്ഥലങ്ങളിലും ജമ്മു കശ്മീരില്‍ 12 ഇടങ്ങളിലും ലഡാക്കില്‍ കാര്‍ഗില്‍,ലേ തുടങ്ങിയ 14 ഇടങ്ങളിലും നാഗലാന്റിനും പഞ്ചാബിനുമായി ഫെസില്‍ക്കയിലും കഫേ ആരംഭിക്കും.

Related Articles

Back to top button