Uncategorized

ഇന്ത്യ-ചൈന കമാന്‍ഡര്‍ ചര്‍ച്ച നാളെ

“Manju”

ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ; നടക്കുന്നത് ഒമ്പതാം വട്ട ചർച്ച | india  china commander level talks tomorrow

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി വിഷയങ്ങളിലെ ചര്‍ച്ച നാളെ പുനരാരംഭിക്കും. ലഡാക് വിഷയത്തിലെ സേനാ പിന്മാറ്റത്തില്‍ ഒന്‍പതാം വട്ട ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. ചൈനയുടെ മേഖലയായ മോള്‍ഡോവിലാണ് ഇത്തവണത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ അതിര്‍ത്തിയിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. സൈനിക ക്യാമ്പിലാണ് യോഗം നടക്കുക.

കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് അവസാനമായി ഇരുസേനകളുടേയും കമാന്‍ഡര്‍മാര്‍ ഒരുമിച്ചിരുന്നത്. കടുത്ത ശൈത്യം ആരംഭിക്കും മുന്നേ അരലക്ഷത്തിലധികം വരുന്ന സേനയെ പിന്‍വലിക്കുന്ന വിവിധ ഘട്ടങ്ങളാണ് തീരുമാനിച്ചത്. ഇതിനിടെ കടുത്ത ശൈത്യം കാരണം ചൈനയുടെ സൈനികരെ അടിക്കടി മാറ്റി പരീക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

പതിനായിരം സൈനികരെ ബീജിംഗ് ഭരണകൂടത്തിന് പിന്‍വലിക്കേണ്ടി വന്നുവെന്നാണ് സൂചന. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ ജനുവരി 12ന് ലഡാക്കിലെ ഇന്ത്യന്‍ സാന്നിദ്ധ്യം ശക്തമായി തുടരുമെന്ന നിര്‍ണ്ണായക തീരുമാനവും എടുത്തിരുന്നു. ഇരു സേനകളുടേയും മുന്‍നിരക്കാര്‍ തമ്മില്‍ കൃത്യമായ അന്താരാഷ്ട്രധാരണ എല്ലാ കാര്യത്തിലും പുലര്‍ത്തുമെന്ന് അവസാനഘട്ട കൂടിക്കാഴ്ചയില്‍ തീരുമാനം എടുത്തിരുന്നു.

Related Articles

Back to top button