IndiaLatest

കര്‍ഷക പ്രതിഷേധത്തില്‍ ഉടന്‍ പരിഹാരം കാണണം; യുഎന്‍

“Manju”

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന. സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്നും യുഎന്‍ മനുഷ്യാകാശ സംഘടന പറഞ്ഞു.മനുഷ്യാവകാശം ഉറപ്പാക്കി വേണം പ്രശ്‌നത്തിന് പരിഹാരം കാണാന്‍. സമാധാനപരമായ യോഗം ചേരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി ഇന്ന് ദേശീയപാത ഉപരോധിക്കും.

Related Articles

Back to top button