KeralaLatest

എസ്എസ്എൽസി ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

“Manju”

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 1ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ചും, ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 തിരുവനന്തപുരത്തും കലോത്സവം ജനുവരി 4 മുതല്‍ 8വരെ കൊല്ലത്തും നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും.

ഐ.ടി മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെ (9 ദിവസം)
ഐ.ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതല്‍ 14 വരെ (10 ദിവസം)
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ – 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെ (5 ദിവസം)
എസ്.എസ്.എല്‍.സി. പരീക്ഷ – 2024 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 25 വരെ
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ക്യാമ്പ് – 2024 ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 17 വരെ (10 ദിവസം)

എസ്എസ്എൽസി ടൈം ടേബിൾ

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെ നടത്തുന്നതാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും.2024 ലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ടൈംടേബിള്‍ തയ്യാറാണ്.

പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ആകെ 4,04,075 പേര്‍ പരീക്ഷ എഴുതും. ഇതില്‍ കോഴിക്കോട് നിന്നുള്ളവര്‍ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബര്‍ 9, 10, 11, 12, 13 തീയതികളില്‍ തന്നെയാണ്. 27,633വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

Related Articles

Back to top button