IndiaLatest

വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍

“Manju”

ന്യൂഡല്‍ഹി : ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു.

അതിവേ​ഗം പടരുന്ന വൈറസ് ഇന്ത്യയില്‍ മൂന്നാം തരം​ഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യാന്തര സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നടപടി വൈകുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

Related Articles

Back to top button