Latest

ഡെല്‍റ്റ വേരിയന്റ് അതിവേ​ഗം പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം ഇതാണ്

“Manju”

ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വേരിയന്റ് അതിഭീകരമായ തോതില്‍ വ്യാപിക്കുന്നു. പുതിയ കൊവിഡ് കേസുകളുടെ കാരണം ഇപ്പോഴും ഡെല്‍റ്റ വേരിയന്റ് തന്നെയാണെന്ന് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളത്തില്‍ അതിവേഗം വളരുകയും പെരുകുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ. മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

ഒരു വ്യക്തിയ്ക്ക് എപ്പോഴാണ് വൈറസ് ബാധിക്കുന്നത്, അത് എങ്ങനെ പകരുന്നു, അത് അടച്ച മുറിയിലാണോ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും മരിയ വാന്‍ പറഞ്ഞു. ഡെല്‍റ്റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ട്. ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Back to top button