IndiaLatest

സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ച്‌ ബില്‍ ഗേറ്റ്‌സ്

“Manju”

ഗാന്ധിനഗർ : ഗുജറാത്ത് സർക്കാരിന്റെ അതിഥിയായി സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച്‌ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്‌ക്ക് താഴെയുള്ള നടപ്പാതയില്‍ നിന്ന് അദ്ദേഹം ചിത്രങ്ങളും പകർത്തി . തുടർന്ന് പ്രദർശന ഹാളും അദ്ദേഹം സന്ദർശിച്ചു.

സർദാർ സരോവർ അണക്കെട്ടിന്റെ അത്ഭുതകരമായ കാഴ്ചകളും അദ്ദേഹത്തെ ഏറെ ആകർഷിച്ചു . ഈ അണക്കെട്ട് പണിതതോടെ വെള്ളത്തിന് പുറമെ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും വൈദ്യുതി ലഭിച്ചതിനെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു . യാത്രാവിവരണത്തില്‍ ഒരു കുറിപ്പും അദ്ദേഹം ഇട്ടിട്ടുണ്ട്. ഇതില്‍ ബില്‍ ഗേറ്റ്സ് കുറിച്ചത് ‘

അതിശയകരമായ എഞ്ചിനീയറിംഗ് കഴിവുകള്‍! വളരെ മനോഹരം! സർദാർ പട്ടേലിന് ആദരാഞ്ജലികള്‍! ആതിഥ്യമര്യാദയ്‌ക്ക് നന്ദി ‘ എന്നാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി വികസനം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക വികസനം എന്നിവയെ പ്രശംസിച്ച ബില്‍ ഗേറ്റ്സ് മോദിയെ കാണുന്നത് എപ്പോഴും പ്രചോദനമാണെന്നും പറഞ്ഞിരുന്നു.

Related Articles

Back to top button