KeralaLatest

ആത്മീയ ആചാര്യനായിരിക്കുമ്പോഴും മനുഷ്യന്റെ ഭൗതീക പ്രശ്നങ്ങളിൽ ക്ലീമീസ് തിരുമേനി സജീവമായി ഇടപെടുന്നു – മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : ആത്മീയ ആചാര്യനായിരിക്കുമ്പോഴും മനുഷ്യന്റെ ഭൗതീക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളാണ് മലങ്കര കാത്തോലിക്ക ബിഷപ്പ് കർദ്ദിനാൾ ക്ലീമീസ് ബാവയെന്ന് മുഖ്യമന്ത്രി. ഇന്ന് (26-02-2024) വൈകിട്ട് 6.00 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (വി.ജെ.റ്റി.ഹാൾ) ചേർന്ന് സി.കേശവൻ മെമ്മോറിയൽ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തന്റെ ചുറ്റുമുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ വിഷയങ്ങളാണ് തിരുമേനിയെ സദാ കർമ്മനിരതനാക്കുന്നതെന്നും, മനുഷ്യന്റെ ജീവനും ഉപജീവനത്തിനും പ്രഥമ പരിഗണന നൽകുന്നയാളാണ് തിരുമേനി. മലങ്കര കാത്തോലിക്ക സഭയുടെ വിദ്യാഭ്യാസ ആരോഗ്യ പാർപ്പിട പ്രസ്ഥാനങ്ങളാണ് ഇതിനുദാഹരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ പോരടിക്കുന്ന കാലത്ത് സമാധാനത്തിന്റെ സന്ദേശം ഒരു തീർത്ഥയാത്രപോലെ കൊണ്ടുനടക്കുന്ന മഹാനായ വ്യക്തിയാണ് കർദ്ദിനാൾ ക്ലീമീസ്തിരുമേനിയെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ചക്രവർത്തിയെപ്പോലെ അന്തസുള്ളവനും, ദാസനപ്പോലെ വിനയമുള്ളവനുമായിരിക്കണം ഒരാൾ എന്ന നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ വാക്കുകൾ പോലെ എല്ലാതരം ആളുകളോടും ഇടപെഴകുന്ന മഹാനായ വ്യക്തിത്വമാണ് തിരുമേനിയുടേതെന്ന് സ്വാമി പറഞ്ഞു.

സി.കേശവൻ പുരസ്കാരം കർദ്ദിനാൾ ക്ലീമിസ് കത്തോലിക്ക ബാവയ്ക്ക് മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. തന്നേക്കാൾ യോഗ്യനായ ഒരാൾക്ക് പുരസ്കാരം നൽകുന്നതാണ് തനിക്ക് സന്തോഷമെന്ന് അവാർഡ് സ്വീകരിച്ച കർദ്ദിനാൾ ക്ലീമീസ് ബാവ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മുൻ മന്ത്രിയും സി.കേശവൻ സ്മാരക നിധി രക്ഷാധികാരിയുമായ അഡ്വ. കെ.രാജു അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ മുൻ നിയമ സഭ സ്പീക്കർ എം. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐ.എ.എസ്., മാധ്യമ പ്രവർത്തകൻ അഞ്ചൽ ഗോപൻ, ശബരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് ചീഫ് അഡ്വ. ഡോ.കെ.വി. തോമസ് കുട്ടി, ഗാന്ധി ഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.ജി.സുരേന്ദ്രൻ, വ്യാപാരി വ്യവസായി സംസ്ഥാന ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, എ.ഐ.റ്റി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, എസ്.എസ്. ട്രസ്റ്റ് മെമ്പറും, സി.കേശവൻ സ്മാരകനിധി വൈസ് പ്രസിഡന്റുമായ യോശോധരൻ രചന, സ്മാരക സമിതി എക്സിക്യൂട്ടീവ് മെമ്പർ ആർ. അശോകൻ എന്നിവർ ആശംസകളർപ്പിച്ചു. സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയലറ സ്വാഗതവും, സെക്രട്ടറി അഞ്ചൽ ജഗദീശൻ നന്ദിയും രേഖപ്പെടുത്തി. ഡോ.പി. പുഷ്പലത പ്രാർത്ഥനാ ഗാനം ആലപിച്ചു.

Related Articles

Back to top button