InternationalLatest

യൂറോ കപ്പ് ഫുട്ബാള്‍ ; അതിഥികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാവശ്യവുമായി യുവേഫ

“Manju”

ലണ്ടന്‍: അടുത്ത മാസം നടക്കാന്‍ ഇരിക്കുന്ന യൂറോ കപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരത്തിന് വരുന്ന യുവേഫയുടെ അതിഥികളെ ഇംഗ്ളണ്ടിലെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്ന് യുവേഫ യു കെ അധികൃതരോട് ആവശ്യം ഉന്നയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫൈനലും സെമിഫൈനല്‍ മത്സരങ്ങളും ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ നിന്ന് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകും എന്ന് യുവേഫ ബ്രിട്ടനെ വ്യക്തമാക്കുകയും ചെയ്തു.

യുവേഫ-ഫിഫ അംഗങ്ങളും സ്പോണ്‍സര്‍മാരും വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയകാരും അടക്കം ഏകദേശം 2500 ഓളം അതിഥികളെയാണ് യുവേഫ ഫൈനല്‍ മത്സരങ്ങളിലേക്ക് ഇപ്പോഴേ പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ബ്രിട്ടന്റെ മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Related Articles

Back to top button