KeralaLatest

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

“Manju”

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ കീഴ്‌ക്കോടതി നിരീക്ഷണങ്ങള്‍ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിര്‍ദേശിച്ചു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ വിധി പറഞ്ഞത്.

ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button