KeralaLatest

കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം 2020 മെയ്‌ 4 മുതൽ പുനരാരംഭിക്കുന്നതാണ്.

“Manju”

സേതുനാഥ് മലയാലപ്പുഴ

ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം രാവിലെ 9തു മണി മുതൽ വൈകുന്നേരം 4മണി വരെയാണ്. ക്യാഷ് കൗണ്ടറുകൾ പുനരാരംഭിക്കുമ്പോൾ ഉണ്ടാകാനിടയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനായി കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
0ൽ അവസാനിക്കുന്നവർക്കു മെയ്‌ 4നു പണമടക്കാം, 1ൽ അവസാനിക്കുന്നവർക്കു മെയ്‌ 5നും 2ൽ അവസാനിക്കുന്നവർക്കു മെയ്‌ 6നും 3നു മെയ്‌ 7നും 4നു മെയ്‌ 8നും 5നു മെയ്‌ 11നും കൗണ്ടറിൽ പണമടക്കാം. 6ൽ അവസാനിക്കുന്നവർക്കു മെയ്‌ 12നും 7നു മെയ്‌ 13നും 8നു മെയ്‌ 14നും 9ൽ കൺസ്യൂമർ നമ്പർ അവസാനിക്കുന്നവർക്കു മെയ്‌ 15നും കൗണ്ടറിൽ പണമടക്കാം.
ഉപഭോകതാക്കൾക്കു മേൽ നിശ്ചയിച്ച തീയതികളിൽ പണമടക്കാൻ സാധിക്കാത്ത പക്ഷം 0,1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന കൺസ്യൂമർ നമ്പർ ഉള്ളവർക്ക് മെയ്‌ 9നും (രണ്ടാം ശനിയാഴ്ച), 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കോൺസുമെർ നമ്പർ ഉള്ളവർക്ക് മെയ്‌ 16നും ( മൂന്നാം ശനിയാഴ്ച) അവസരം ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് മെയ്‌ 16വരെ പിഴയോ പലിശയോ കൂടാതെ മേൽ പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങൾ അനുസരിച് വൈദ്യുതി ബിൽ തുക അടക്കാവുന്നതാണ്.
ഒരു ഉപഭോക്താവിന് ഒന്നിൽ കൂടുതൽ കണക്ഷനുകൾ ഉള്ളപക്ഷം അവയിൽ ഏതെങ്കിലുമൊരു കൺസ്യൂമർ നമ്പറിന്റെ അവസാന അക്കം വരുന്ന ദിവസം തിരഞ്ഞെടുക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ ബില്ലുകൾ ഒരുമിച്ച് അടക്കാൻ വരുന്ന റെസിഡന്റ്‌സ് അസോസിയേഷനുകൾ, ലയങ്ങൾ, നാട്ടുകൂട്ടങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾക്ക് മെയ്‌ 9നും 16നും ഒരുമിച്ച് തുക അടക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഓൺലൈൻ ആയി പണമടക്കാനുള്ള സംവിധാനം തുടരുന്നതാണ്. ഏപ്രിൽ ഒന്നിന് ശേഷം പ്രതിമാസം 1500 രൂപയിൽ കൂടുതൽ തുക വരുന്ന വൈദ്യുതി ബിൽ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ സംവിധാനത്തിലൂടെ വൈദ്യുതി ചാർജ് അടക്കുന്നവർക്കു ഏപ്രിൽ 20 മുതൽ മൂന്നു മാസത്തേക്ക് ട്രാൻസാക്ഷൻ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. മെയ്‌ 4നും 16നുമിടയിൽ ആദ്യമായി ഓൺലൈൻ ആയി പണമടക്കുന്ന ഉപഭോക്താവിന്, ഒരു ബില്ലിന് 5ശതമാനം (പരമാവധി 100 രൂപ) ഇളവ് നൽകുവാനും ഇത് അടുത്ത ബില്ലിൽ കുറവ് ചെയ്യാനും തീരുമാനിച്ചു.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്.

Related Articles

Leave a Reply

Back to top button