KeralaLatest

നീന്തൽ പരിശീലനത്തിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.

“Manju”

നീന്തൽ പരിശീലനത്തിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗർ താരകത്തിൽ ബിനു-താര ദമ്പതിമാരുടെ മകൾ ധ്രുവിത (14) ആണ് മരിച്ചത്.

വർഷങ്ങളായി നീന്തൽ പരിശീലിക്കുന്ന ധ്രുവിത പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ അച്ഛൻ ബിനുവുമൊത്താണ് വ്യാഴാഴ്ച നീന്തൽ പരിശീലനത്തിന് എത്തിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കരയ്ക്ക് കയറുകയും വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പോത്തൻകോട് എൽ വി എച്ച് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.നാലുവയസ്സു മുതൽ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു. മൃതദ്ദേഹം മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button