ArticleLatest

മുടി കൊഴിച്ചിന് ശ്രദ്ധിക്കേണ്ടവ…..

“Manju”

മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ കുളിയ്ക്കുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ…തലമുടി കഴുകുമ്പോള്‍ വരുത്തുന്ന ചില ചെറിയ തെറ്റുകള്‍ള്‍ക്ക് വില കൊടുക്കേണ്ടി വരുന്നത് നമ്മുടെ സുന്ദരമായ മുടിയിഴകളാണ് എന്ന വിവരം പലര്‍ക്കും അറിയില്ല. മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും.

മുടി കൊഴിയാതിരിക്കാന്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച്‌ അറിയാം….

മുടി കഴുകാന്‍ ചൂട് വെള്ളം വേണ്ടഹെയര്‍ സ്റ്റൈലി൦ഗ് ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിയ്ക്ക് കേടുവരുത്തും. എന്നാല്‍ സമാനമായ പ്രശ്നമാണ് ചൂടുവെള്ളം ഉപയോഗിച്ച്‌ മുടി കഴുകിയാലും ഉണ്ടാകുന്നത്. അമിതമായ ചൂട് മുടിയുടെ ബാഹ്യചര്‍മം തുറക്കാനും എണ്ണമയം ഇല്ലാതാക്കാനും ഇടയാക്കും. കൂടുതല്‍ ചൂട് മുടി വരളാനും പൊട്ടാനും കാരണമാകുന്നു. അതുകൊണ്ട് മുടി കഴുകാന്‍ കഴിവതും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. അമിതമായ തണുപ്പുള്ള സമയമാണ് എങ്കില്‍ മാത്രം പരമാവധി ചെറുചൂട് വെള്ളം തയ്യാറാക്കി മുടി കഴുകാം.

Related Articles

Back to top button