KeralaLatest

ചേർത്തലയിൽ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ നിർദ്ദേശം തീരദേശത്ത് സ്ഥിതി ആശങ്കാജനകം

“Manju”

റെജിപുരോഗതി

ചേർത്തല താലൂക്കിൽ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ മന്ത്രി പി തിലോത്തമൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കണം. നിയന്ത്രണങ്ങളോടെ ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകാമെന്നും യോഗം നിർദ്ദേശിച്ചു.

ചേർത്തലയുടെ തീരദേശത്ത് സ്ഥിതി ആശങ്കാജനകമാണ്. കടക്കരപ്പള്ളി പഞ്ചായത്തിൽ അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട്, ചേർത്തല സൗത്ത് പഞ്ചായത്തുകളിലും സ്ഥിതി സങ്കീർണ്ണമാണെന്ന് യോഗം വിലയിരുത്തി.

നിർദ്ദേശങ്ങളിൽ ജില്ലാ ഭരണകൂടമാണ് അന്തിമ തീരുമാനം എടുക്കുക.

 

Related Articles

Back to top button