KeralaLatest

നാളെ സഹകരണ മന്ദിരസമര്‍പ്പണ വാര്‍ഷികം

“Manju”

 

ശാന്തിഗിരി : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സഹകരണ മന്ദിര സമര്‍പ്പണ വാര്‍ഷികം നാളെ (മാര്‍ച്ച് 1 ന്) ആഘോഷിക്കും. വാര്‍ഷികത്തോടുനുബന്ധിച്ച് പ്രത്യേക പാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. 1999 മാര്‍ച്ച് 1 നാണ് ഗുരുശിഷ്യബന്ധത്തിലൂടെ ലോകത്തിന് ധര്‍മ്മം പങ്കുവെയ്ക്കുന്ന ഈ ധര്‍മ്മ കേദാരം ഗുരുവിന് സമര്‍പ്പിക്കപ്പെട്ടത്.

സഹഎന്നാല്‍ സഹിക്കുന്ന, സഹകരിക്കുന്ന, ക്ഷമയുള്ള, സര്‍വ്വം സഹിക്കുന്ന എല്ലാം ഉള്‍ക്കൊണ്ട് എല്ലാത്തിനേയും വഹിക്കുന്ന പരസ്പരം വിദ്വേഷം ഇല്ലാതാക്കി മനുഷ്യനെ ഒന്നായി കാണുന്നതിനുള്ള മന്ദിരം അതത്രേ സഹകരണ മന്ദിരം.

ഗുരു എന്തെന്നറിഞ്ഞില്ലെങ്കില്‍ ഉള്ള അബദ്ധം ഇന്ന് ലോകമെമ്പാടും നിലനില്‍ക്കുകയാണ്., അത് ഓരോ സ്ഥലവും ഓരോ കാര്യവുമെടുത്തു് പരിശോധിച്ചാലും നമുക്ക് വ്യക്തമായി തെളിഞ്ഞുകാണാം. ഇതിനെല്ലാം പരിഹാരമെന്നത് ശാന്തിഗിരിയുടെ അനുഭവപാതയാണ്. ആത്യന്തികമായി ദൈവീകഭാവം എന്നത് ശാന്തിയാണ്. പരമമായ സത്യം ശാന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. എന്താണ് ഈ അനുഭവപാത, അത് അറിഞ്ഞ്, അനുസരിച്ചെടുക്കാന്‍ ലോക ജനത മുഴുവന്‍ ഏകദൈവ വിശ്വാസത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. ഭരണാധികാരികള്‍ ധര്‍മ്മിഷ്ടരായി അഴിവില്ലാത്തവിധം അത് പുണ്യപ്പെടുത്തി, ഭാഗ്യപ്പെടുത്തി എടുക്കേണ്ടതാണ്. ഓരോ ജീവിതത്തെയും കുറിച്ചറിയാനും, അവരുടെ കര്‍മ്മ ധര്‍മ്മ പാത തിരിച്ചറിയാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു നീതിശാസ്ത്രം പുതുതായി ലോകത്ത് ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു. ദൈവനീതിയെ അനുസരണപ്പെട്ടുകൊണ്ടുള്ള ഒരു ജീവിത ധര്‍മ്മം വരുത്തിയെടുക്കാനുള്ള ഒരുകരുതല്‍, അതാണ് ശാന്തിഗിരിയിലെ സഹകരണ മന്ദിരത്തിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്.’

.’

 

Related Articles

Back to top button