KeralaLatest

സെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

“Manju”

തിരുവനന്തപുരം : ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്.

19,464 പേർ പരീക്ഷ എഴുതിയതില്‍ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. ജയിച്ചവർ സെറ്റ് സർട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള അപേക്ഷാഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ) പകർപ്പുകള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച്‌ സ്വന്തം മേല്‍വിലാസമെഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സർട്ടിഫിക്കറ്റുകള്‍ മേയ് മുതല്‍ വിതരണം ചെയ്യും. സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോറം മാർച്ച്‌ 15 മുതല്‍ വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 0471 2560311, 312, 313, 314.

Related Articles

Back to top button