IndiaLatest

ഹൗറ മെട്രോ റെയില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു!

“Manju”

കൊല്‍ക്കത്ത: 15,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, കൊല്‍ക്കത്തയില്‍ മാർച്ച്‌ 6ന് തറക്കല്ലിടും. കൊല്‍ക്കത്തയിലെ ഗതാഗത സൗകര്യവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ സമ്മാനമാണിതെന്നും സംസ്ഥാനത്തെ ഗതാഗത സൗകര്യം സുഗമമാക്കാൻ പദ്ധതികള്‍ സഹായിക്കുമെന്നും മെട്രോ റെയില്‍വേ പിആർഒ പറഞ്ഞു.

“നഗര സഞ്ചാരം സുഗമമാക്കുന്നതിനും ഗതാഗത സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൊല്‍ക്കത്തയിലെ എസ്‌പ്ലേനഡില്‍ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിനും അദ്ദേഹം തുടക്കം കുറിക്കും. രാജ്യത്ത് ആദ്യമായി നദിക്ക് അടിയില്‍ നിർമ്മിച്ച തുരങ്കത്തില്‍ നിന്നാണ് ഈ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്കുള്ള സമ്മാനമാണ്.”- പിആർഒ പറഞ്ഞു.

കൊല്‍ക്കത്തയിലെ എസ്‌പ്ലേനഡില്‍ നിന്നും ഹൗറയിലേക്കുള്ള മെട്രോ സർവീസിന് പുറമെ സുഭാഷ്- ഹേമന്ത മുഖോപാധ്യായ, താരതല- മജെർഹട്ട് മെട്രോ സെക്ഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. മാർച്ച്‌ 4 മുതല്‍ 6 വരെ തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അദ്ദേഹം സന്ദർശനം നടത്തും.

Related Articles

Back to top button