KeralaLatest

നാലുവര്‍ഷ ബിരുദം ;പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം

“Manju”

കോട്ടയം: പ്ലസ്‌ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികള്‍ക്കായി ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ബോധവത്‌കരണ ക്യാമ്പെയിൻ നടത്തും. സർവകലാശാലകളില്‍ നാലുവർഷ ബിരുദം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ബോധവത്‌കരണ ക്യാമ്പെയിൻ നടത്തുന്നത്. ജൂണിലാണ്‌ നാലുവർഷബിരുദ സമ്പ്രദായം തുടങ്ങുന്നത്‌.
വിദ്യാർഥികളുടെ രക്ഷാകർത്താക്കളെയും ഉള്‍പ്പെടുത്തും. പ്ലസ്‌ടു പരീക്ഷ കഴിഞ്ഞശേഷം കാമ്പ്യയിൻ തുടങ്ങും. ഓരോ സർവകലാശാലയുടെയും പരിധിയിലെ കോളേജുകളിലാണ്‌ നടത്തുക. പുതിയ ബിരുദപഠനത്തിന്റെ പ്രത്യേകതകള്‍, സാധ്യതകള്‍ എന്നിവ വിശദീകരിക്കും.

അധ്യാപകസംഘടനകളുടെയും സ്കൂള്‍ പി.ടി.എ.കളുടെയും സഹകരണം തേടും. പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ നാലുവർഷ ബിരുദരീതിയെക്കുറിച്ച്‌ വീഡിയോ പുറത്തിറക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ ക്യാമ്പെയിൻ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Related Articles

Back to top button