KeralaLatest

പാട്ടുപാടി താരമായി പട്ടംസനിത്ത്

“Manju”

തിരുവനന്തപുരം : കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ 17-ാം സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ പട്ടം സനിത്ത് മതസൗഹാര്‍ദ്ദ ഗാനം ആലപിച്ച് താരമായത്. നിറഞ്ഞ സദസ്സ് വലിയ കരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.

കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ സംസ്ഥാന സമ്മേളനം ഡോ.ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

സാംസ്കാരിക സമ്മേളനം ഡോ.ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. സനിത്തിന്റെ പാട്ട് ഉണ്ടോ എന്ന് ശശി തരൂര്‍ എം.പി. ചോദിച്ചു. സമ്മേളനം തുടങ്ങിയത് സനിത്തിന്റെ പാട്ടോടെയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കെ.എം.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍, കവി മുരുകന്‍ കാട്ടാക്കട, ബിന്ദു ടീച്ചര്‍, രാജേഷ് പാലങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button