KeralaLatest

ഗൃഹസന്ദർശനം : പ്രാർത്ഥനാ നിർഭരം സന്ധ്യാസന്ദർശനം

“Manju”

പോത്തൻകോട് : പ്രാർത്ഥനാ നിർഭരമായ ഗുരുസ്നേഹം നിറഞ്ഞ സായം സന്ധ്യകളാണ് ഇന്ന് ശാന്തിഗിരി ജംഗ്ഷനിലെ ഓരോ ഭവനത്തിലും അനുഭവപ്പെട്ടത്. സ്വാമി ജനമോഹനൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ യൂണിറ്റിലെ ഭവനങ്ങളിൽ ഗൃഹസന്ദർശനം പൂർത്തിയായി. ഗൃഹസന്ദർശനത്തിൽ സമാദരണീയ സ്വാമിയോടൊപ്പം ശാന്തിഗിരി ഗൃഹസ്ഥാശ്രമ സംഘം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ വി.പി.മോഹനൻ, കോർഡിനേറ്റർ (സർവ്വീസസ്) മുരുകൻ പി., റൂറൽ ഏരിയ കമ്മിറ്റി വി.എസ്.എൻ.കെ. കോർഡിനേറ്റർ ബിജു രവീന്ദ്രൻ, ശാന്തിമഹിമ കോർഡിനേറ്റർ മിത്രാത്മജൻ ആർ എന്നിവർ അനുഗമിച്ചു. വൈകിട്ട് സ്വാമിയുടെ നേതൃത്വത്തിൽ ബിജു രവീന്ദ്രൻ, വിനേഷ് പി, പ്രകാശൻ കെ, വിജയൻ ജി, രവീന്ദ്രൻ എസ്.എൻ.കലാരഞ്ജിനി എസ്, അനിൽകുമാർ റ്റി, ഷാജി സി.ദാസ്, സുരേന്ദ്രൻ എം., മോഹനൻ വി.പി. എന്നീ ആത്മബന്ധുക്കളുടെ ഭവനങ്ങളിലാണ് സന്ദർശനം നടന്നത്.

Related Articles

Back to top button