IndiaLatest

കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

“Manju”

പട്ന: പരിശീലന പറക്കലിനിടെ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ബീഹാറിലെ ഗയയിലാണ് സംഭവം. വനിതാ പൈലറ്റ് അടക്കം രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്തെ കൃഷിയിടത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. നാട്ടുകാർ ചേർന്നാണ് ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ബോധ്ഗയ സബ് ഡിവിഷനിലെ കാഞ്ചൻപൂർ ഗ്രാമത്തില്‍ പതിവ് പരിശീലന പറക്കിലിനിടയായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി അധികൃതരും ചേർന്ന് ചികിത്സയ്ക്കായി ഇരുവരെയും ബേസ് ക്യമ്പിലേക്ക് മാറ്റുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Related Articles

Back to top button