KeralaLatest

വാഹന ഉടമകള്‍ നിര്‍ബന്ധമായും ഇക്കാര്യം ചെയ്യണം

“Manju”

വാഹന ഉടമകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഇത് അത്യാവശ്യമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അധാറുമായി ലിങ്ക് ചെയ്ത ഫോണ്‍നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ടാക്‌സ് അടയ്ക്കാനും പിഴ അടയ്ക്കാനും പോലും കഴിയില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

വാഹന്‍ സൈറ്റില്‍ കയറി വാഹന നമ്പര്‍ എന്റര്‍ ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും അതില്‍ താഴ്ഭാഗത്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ഡീറ്റെയില്‍സ് എന്റര്‍ ചെയ്താല്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.പേര് ആധാറിലേതുപോലെയാണോ എന്നും നോക്കണം.

നേരിട്ട് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പ്രസ്തുത സ്‌ക്രീന്‍ഷോട്ട് ആദ്യം സേവ് ചെയ്തിടണമെന്നാണ് എംവിഡിയുടെ നിര്‍ദേശം. അതിനുശേഷം അടുത്തതായി കാണുന്ന അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്തു ആവശ്യപ്പെടുന്ന ഡീറ്റൈല്‍സ് എന്റര്‍ ചെയ്താല്‍ ഒരു അപ്ലിക്കേഷന്‍ നമ്പര്‍ ക്രിയേറ്റ് ആവും. അതിന്റെ പ്രിന്റ് എടുക്കണം. തുടര്‍ന്ന് അതില്‍ ചോദിക്കുന്ന മൂന്നു ഡോക്യുമെന്‍സ് നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യണം.

നേരത്തെ സേവ് ചെയ്ത സ്‌ക്രീന്‍ഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷ, മൂന്നാമത്തേത് ഫോണ്‍ നമ്പര്‍ ഉള്ള ആധാര്‍ അല്ലെങ്കില്‍ ഈ ആധാറിന്റെ പകര്‍പ്പ്. ഈ നാല് രേഖകളും പ്രിന്‍റ് എടുത്ത് അവസാന സബ്മിഷന്‍ ചെയ്ത് അതാത് ആര്‍ ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്നും എംവിഡി അറിയിക്കുന്നു, വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ആവുകയും പേരില്‍ മാത്രം കറക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആധാറിന്റെ കോപ്പിയും ആര്‍സിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആര്‍ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമ മരിച്ച സാഹചര്യത്തില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച രേഖകളും അനന്തരാവകാശിയുടെ ഫോണ്‍ നമ്പര്‍ ഉള്ള ആധാറിന്റെ പകര്‍പ്പും അപേക്ഷയും അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഐക്കണിലൂടെ അപ്‌ഡേറ്റ് ചെയ്യുകയും അപേക്ഷകള്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്യണം.

വാഹന ഉടമ വിദേശത്താണെങ്കില്‍ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്‌ഡേറ്റ് ചെയ്യുന്നഫോണ്‍ നമ്ബര്‍ ഉള്ള ആധാറിന്റെ / ഇ ആധാറിന്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകന്‍ തന്റെ ആര്‍ ടി ഓഫീസിന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ ഓഫീസില്‍ നിന്നും അത് അപ്‌ഡേറ്റ് ചെയ്തു തരുമെന്നും എംവിഡി പറയുന്നു. എല്ലാ വാഹന ഉടമസ്ഥരും നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും എംവിഡി ഓര്‍മിപ്പിക്കുന്നു.

Related Articles

Back to top button