KeralaLatest

മലപ്പുറം താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷ പേപ്പര്‍ മാറി നല്‍കി

“Manju”

താനൂര്‍: മലപ്പുറം താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷ പേപ്പര്‍ മാറി നല്‍കി. ഓള്‍ഡ് സ്‌കീം പരീക്ഷ പേപ്പര്‍ ന്യൂ സ്‌കീമില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് മാറിനല്‍കിയത്.

ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. താനൂര്‍ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്.

ഇന്ന് നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിപ്പോയത്. പരീക്ഷ പൂര്‍ത്തിയായതിനുശേഷമാണ് ചോദ്യപേപ്പര്‍ മാറിയത് അറിയുന്നത് തന്നെ. ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Related Articles

Back to top button