KeralaLatest

എകെഐടിഡിഎ ക്രിക്കറ്റ് ടൂര്‍ണമെന്റ്

“Manju”

ചങ്ങനാശേരി: സംസ്ഥാനത്തെ കംപ്യൂട്ടര്‍ വ്യാപാരികള്‍ക്കായി നടത്തുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റ് ചങ്ങനാശേരിയില്‍ നാളെ നടക്കും. കംപ്യൂട്ടര്‍ വ്യാപാരികളുടെ സംഘടന ഓള്‍ കേരള ഐടി ഡീലേഴ്സ് അസോസിയേഷനാണ് (എകെഐടിഡിഎ) ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ചങ്ങനാശേരി തെങ്ങണ യുണൈറ്റഡ് സോക്കര്‍ ക്ലബിലെ ടര്‍ഫ് ഗ്രൗണ്ടിലാണ് മല്‍സരങ്ങള്‍ നടക്കുക. ശനിയാഴ്ച രാവിലെ 7.30 മുതല്‍ രാത്രി 9 മണി വരെയാണ് മല്‍സരം. ആകെ 16 ടീമുകള്‍ പങ്കെടുക്കും. ഫൈനല്‍ ഉള്‍പ്പടെ 15 മത്സരങ്ങളാണ് ഉണ്ടാവുക. ഹാര്‍ഡ് ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് മത്സരം. ഏഴ് കളിക്കാര്‍ വീതമുള്ള ടീമുകളാണ് മല്‍സരിക്കുക. ആറ് ഓവറുകള്‍ വീതമാണ് മല്‍സരം. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 25000 രൂപ, 15000 രൂപ വീതം ക്യാഷ് പ്രൈസുകളും ട്രോഫികളും നല്‍കും. വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും ഉണ്ടാകും.

ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ രാവിലെ 7ന് ഓള്‍ കേരളാ ഐടി ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. എച്ച് പി സോണല്‍ സെയില്‍സ് മാനേജര്‍ (സൗത്ത് ഇന്ത്യ) സിനേഷ് ശ്രീധര്‍ മുഖ്യാതിഥിയായിരിക്കും. എകെഐടിഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ആല്‍ഫിന്‍ ജെ വിന്‍സെന്റ്, ട്രഷറര്‍ ആര്‍ രാജേഷ്, ജില്ലാ പ്രസിഡന്റ് മനോജ് ഐസക്ക്, പ്രോഗ്രാം ഡയറക്ടര്‍മാരായ എ നവാബ്, അനു കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Related Articles

Back to top button