EntertainmentLatest

‘ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും’ ആടുജീവിതം അലംകൃതയുടെ ആദ്യ പൃഥ്വിരാജ് ചിത്രം

“Manju”

‘എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള്‍ കാണുന്ന കണ്ടന്റ്, പ്രോഗ്രസീവ്‌ലി അതിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കുമുണ്ട്,’ എന്നാണ് അതിനു കാരണമായി പൃഥ്വി പറഞ്ഞത്.

ആടുജീവിതം പ്രസ്സ് മീറ്റിനിടെ പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഞാന്‍ എന്റെ മകള്‍ക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാന്‍ ആളുകളോട് പറയുമ്പോള്‍ പലരും ചോദിക്കാറുണ്ട് നിങ്ങള്‍ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവള്‍ക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോള്‍ അച്ഛന്‍ സ്‌ക്രീനില്‍ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോള്‍ അവള്‍ക്കു മനസ്സിലാവും അവളുടെ അച്ഛന്‍ ഒരു ആക്റ്റര്‍ ആണെന്നും, ഒരു ആക്റ്റര്‍ എന്നാല്‍ എന്താണ് അര്‍ത്ഥമെന്നും,’ പൃഥ്വി പറഞ്ഞു.

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയെന്നും ആടുജീവിതത്തെ വിശേഷിപ്പിക്കാം. ചിത്രത്തിനായി വര്‍ഷങ്ങളാണ് പൃഥ്വി മാറ്റിവച്ചത്. നജീബായുള്ള പൃഥ്വിയുടെ അഭിനയം കാണാനാണ് ഏവരും ഉറ്റുനോക്കുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും.

 

Related Articles

Back to top button